എൻസിപി നേതാക്കളും മുഖ്യമന്ത്രിയുമായുള്ള ചർച്ച ഇന്ന്

peethambaran

തിരുവനന്തപുരം: എന്‍സിപിയിലെ ഒരു വിഭാഗം എല്‍ഡിഎഫ് വിടാനൊരുങ്ങുന്നതിനിടെ മുഖ്യമന്ത്രി ഇന്ന് വീണ്ടും ചര്‍ച്ച നടത്തും. സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരനും എ കെ ശശീന്ദ്രനും മാണി സി കാപ്പനുമായാണ് പിണറായി വിജയന്‍ന്റെ ചര്‍ച്ച. പാലാ സീറ്റിന്റെ കാര്യത്തില്‍ ഉറപ്പ് വേണമെന്ന ആവശ്യം പീതാംബരനും കാപ്പനും ഉന്നയിക്കും. സീറ്റ് ചര്‍ച്ച പിന്നീടാകാമെന്നാകും മുഖ്യമന്ത്രിയുടെ നിലപാട്. ഉറപ്പില്ലെങ്കില്‍ പീതാംബരനു കാപ്പനും ഉള്‍പ്പെടുന്ന എന്‍സിപി എല്‍ഡിഎഫ് വിടാനുള്ള നീക്കത്തിലേക്ക് പോകും.

എല്‍ഡിഎഫില്‍ ഉറച്ചുനില്‍ക്കുമെന്നാണ് ശശീന്ദ്രന്‍ സിപിഎമ്മിനെ അറിയിച്ചത്. ഇന്നലെ മുഖ്യമന്ത്രി ശശീന്ദ്രനും കാപ്പനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പാലാ സീറ്റില്‍ ഉറപ്പ് നല്‍കിയിരുന്നില്ല. കേരള കോണ്‍ഗ്രസില്‍ നിന്നാണ് എല്‍ഡിഎഫ് പാലാ സീറ്റ് ഉപതെരഞ്ഞെടുപ്പില്‍ പിടിച്ചെടുത്തത്. മാണി സി കാപ്പനാണ് വിജയിച്ചത്. എന്നാല്‍ കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗം എല്‍ഡിഎഫിലേക്കെത്തിയതോടെ പാലാ സീറ്റ് എന്‍സിപിക്ക് തന്നെ ലഭിക്കുവാനുള്ള സാധ്യത കുറഞ്ഞു.

Top