എന്‍സിപി- കേരള കോണ്‍ഗ്രസ് (ബി) ലയനം; കേന്ദ്രം തത്വത്തില്‍ അംഗീകാരം നല്‍കിയെന്ന് തോമസ് ചാണ്ടി

കൊല്ലം:എന്‍സിപി ബാലകൃഷ്ണ പിള്ളയുടെ കേരളകോണ്‍ഗ്രസ് (ബി) യില്‍ ലയിക്കുന്ന കാര്യത്തില്‍ കേന്ദ്ര നേതൃത്വം തത്വത്തില്‍ അംഗീകാരം നല്‍കിയതായി എന്‍സിപി സംസ്ഥാന അദ്ധ്യക്ഷന്‍ തോമസ് ചാണ്ടി വ്യക്തമാക്കി. ചര്‍ച്ചകള്‍ക്കായി പാര്‍ട്ടി ഉന്നതാധികാര സമിതിയെ നിയോഗിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ലയനം സംബന്ധിച്ച് സംസ്ഥാന ഘടകത്തില്‍ വലിയ ചേരിപ്പോര് നടക്കുന്നതിനിടെയാണ് കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
ലയന നീക്കം നടന്നാല്‍ ഇടതുമുന്നണിയിലെ പ്രാധാന്യം നഷ്ടപ്പെടുമെന്ന ആശങ്ക ഒരു വിഭാഗം ഉയര്‍ത്തിയിരുന്നു. ഇതോടെ ലയന വിരുദ്ധര്‍ അട്ടിമറി നീക്കങ്ങള്‍ സംഘടയ്ക്കുള്ളില്‍ നിന്ന് തന്നെ തുടങ്ങിക്കഴിഞ്ഞു എന്നുള്ള സൂചനകളും പുറത്തു വരുന്നുണ്ട്.

വി.എസ് അച്യുതാനന്ദന്‍ ഉള്‍പ്പടെ ചില സിപിഎം നേതാക്കളുടെ എതിര്‍പ്പ് മറികടന്നാണ് ഇപ്പോള്‍ പിള്ള- എന്‍സിപി ലയന ചര്‍ച്ച നടക്കുന്നത്. എന്നാല്‍, ശബരിമല വിഷയത്തില്‍ ബാലകൃഷ്ണ പിള്ള അവസാനം എന്‍എസ്എസിനൊപ്പം ചേര്‍ന്നതും ലയന നീക്കത്തിന് തടസ്സമായി മാറിയിട്ടുണ്ട്.

Top