സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി എന്‍സിപി നേതൃയോഗം ഇന്ന് ചേരും

ആലപ്പുഴ: കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാരെന്നത് സംബന്ധിച്ച് എന്‍ സി പിയില്‍ തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി നേതൃയോഗം ഇന്ന് ചേരും. രാവിലെ എന്‍സിപി ആലപ്പുഴ ജില്ലാ പ്രസിഡണ്ടും ആയി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ളവര്‍ കൂടിക്കാഴ്ച നടത്തും.

തോമസ് കെ തോമസ് തന്നെ സ്ഥാനാര്‍ത്ഥിയാക്കണം എന്ന നിര്‍ദേശം ജില്ലാ പ്രസിഡന്റ് മുന്നോട്ടു വയ്ക്കും. അതേസമയം സീറ്റ് നേടിയെടുക്കാന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം മാത്യു എന്‍സിപി ദേശീയ നേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഉച്ചയ്ക്കു ശേഷം നടക്കുന്ന തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ധാരണയിലെത്താന്‍ ആകുമെന്നാണ് എന്‍സിപി സംസ്ഥാന നേതൃത്വം കരുതുന്നത്.

Top