കുറ്റവിമുക്തനായാല്‍ ശശീന്ദ്രന്‍ തന്നെ മന്ത്രിസ്ഥാനത്ത് തിരിച്ചെത്തുമെന്ന് എന്‍.സി.പി

A.K saseendran

ന്യുഡല്‍ഹി: ഫോണ്‍വിളി വിവാദത്തില്‍ ജസ്റ്റീസ് പി.എസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ എ.കെ ശശീന്ദ്രന് ക്ലീന്‍ചിറ്റ് ലഭിക്കുമെന്ന് എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന്‍ മാസ്റ്റര്‍.

ശശീന്ദ്രന്‍ കുറ്റവിമുക്തനായാല്‍ അദ്ദേഹം തന്നെ മന്ത്രിസ്ഥാനത്ത് തിരിച്ചെത്തും. അദ്ദേഹം രാജിവയ്ക്കുന്ന സമയത്ത് ഇക്കാര്യം പാര്‍ട്ടി വ്യക്തമാക്കിയതാണെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.

റിപ്പോര്‍ട്ടില്‍ ഇനി തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോര്‍ട്ട് അനുകൂലമായായും ധാര്‍മ്മികതയുടെ വിഷയം വരുന്നില്ലേ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഇവിടെ ധാര്‍മ്മികതയുടെ വിഷയമില്ല. ശശീന്ദ്രനെ കുറിച്ച് എല്ലാവര്‍ക്കും അറിയാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

സംസ്ഥാനത്തെ പാര്‍ട്ടിയിലെ കാര്യങ്ങളെല്ലാം ദേശീയാധ്യക്ഷന്‍ ശരദ് പവാറുമായി ചര്‍ച്ച ചെയ്യാറുണ്ട്. സി.പി.ഐയുടെ നിലപാടില്‍ ചര്‍ച്ച നടത്തിയിട്ടില്ല. കഴിഞ്ഞ കാര്യങ്ങളല്ലേ. അതൊരു ഗൗരവമുള്ള വിഷയമായി കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top