ശശീന്ദ്രന് അസൗകര്യം; എന്‍സിപി ഡല്‍ഹി ചര്‍ച്ച മാറ്റി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കേരളാ എന്‍സിപി നേതാക്കളുമായി ശരദ് പവാര്‍ നടത്താനിരുന്ന പ്രശ്‌ന പരിഹാര ചര്‍ച്ച മാറ്റിവെച്ചു. ഫെബ്രുവരി ഒന്നിന് നടത്താനിരുന്ന ചര്‍ച്ച മൂന്നാം തിയതിയിലേക്ക് മാറ്റി. ഒന്നാം തിയതി എത്താന്‍ അസൗകര്യമുണ്ടെന്ന് എ.കെ ശശീന്ദ്രന്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ ഒന്നിന് ഡല്‍ഹിയിലെത്തുമെന്ന് മാണി സി കാപ്പന്‍ പറഞ്ഞു.

പാലായില്‍ ജോസ് കെ മാണി സ്ഥാനാര്‍ത്ഥിയാകുമെന്ന് ഏതാണ്ട് ഉറപ്പായതോടെ ഇനി ഇടതുമുന്നണിക്ക് ഒപ്പം നില്‍ക്കുന്നതില്‍ അര്‍ത്ഥമുണ്ടോ എന്ന ചോദ്യമാണ് മാണി സി കാപ്പന്‍ ദേശീയ നേതൃത്വത്തിനോട് ഉന്നയിക്കുന്നത്. മുന്നണി മാറ്റക്കാര്യത്തില്‍ തീരുമാനം വൈകരുതെന്ന് ടിപി പിതാംബരനും ശരദ് പവാറിന് കത്ത് എഴുതിയിരുന്നു.

 

 

Top