ചാണ്ടിയെ കൈവിടില്ല ; രാജിവെക്കണമെന്ന ആവശ്യം എന്‍.സി.പി കേന്ദ്രനേതൃത്വം തള്ളി

thomas chandy

തിരുവനന്തപുരം: തോമസ് ചാണ്ടി രാജിവെക്കണമെന്ന ആവശ്യം എന്‍.സി.പി കേന്ദ്രനേതൃത്വം തള്ളി.

മന്ത്രി രാജിവെക്കേണ്ട ആവശ്യമില്ലെന്ന് ദേശീയ നേതാവും ആക്ടിങ് സംസ്ഥാന പ്രസിഡന്റുമായ ടി.പി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.

ഹൈക്കോടതി പരാമര്‍ശം നടത്തുക മാത്രമാണ് ചെയ്തത്. കുറ്റം തെളിയുന്നത് വരെ തോമസ് ചാണ്ടി നിരപരാധിയാണ്. നിയമോപദേശം തോമസ് ചാണ്ടിക്ക് അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.

അതേസമയം മന്ത്രി തോമസ് ചാണ്ടിയുടെ രാജി തീരുമാനിക്കേണ്ടത് സര്‍ക്കാരും എല്‍.ഡി.എഫും ആണെന്ന് എന്‍.സി.പി നേതാവും മുന്‍ മന്ത്രിയുമായ എ.കെ ശശീന്ദ്രന്‍ പ്രതികരിച്ചു.

മന്ത്രിയുടെ രാജിയും തന്റെ മന്ത്രിസ്ഥാനവും തമ്മില്‍ ബന്ധമില്ല. ഈ വിഷയത്തില്‍ താന്‍ അഭിപ്രായം പറയില്ലെന്നും ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Top