മറുകണ്ടം ചാടിയ അജിത് പവാറിനെ കുടുക്കും; എന്‍സിപിയും കോണ്‍ഗ്രസും കോടതിയിലേക്ക്

മുംബൈ: മഹാരാഷ്ട്രയില്‍ ഫട്‌നാവിസിനൊപ്പം സര്‍ക്കാര്‍ ഉണ്ടാക്കിയ അജിത് പവാറിനെതിരെ എന്‍സിപിയും കോണ്‍ഗ്രസും രംഗത്ത്. അജിത് പവാറിനെതിരെയുള്ള അഴിമതിക്കേസ് കുത്തിപൊക്കാനാണ് ഇരു പാര്‍ട്ടികളും ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിയിലെ ഒന്‍പത് കേസുകള്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ ഹര്‍ജി സമര്‍പ്പിക്കാനാണ് ഇരു പാര്‍ട്ടികളും ശ്രമിക്കുന്നത്.

ഒറ്റ രാത്രികൊണ്ടാണ് അജിത് പവാര്‍ ശിവസേന – എന്‍സിപി – കോണ്‍ഗ്രസ് സഖ്യത്തില്‍ കാലുമാറി ബിജെപി പാളയത്തിലേക്ക് എത്തിയത്. എന്നാല്‍ താന്‍ ഇപ്പോഴും എന്‍സിപിയില്‍ തന്നെ ആണെന്നും തന്റെ നേതാവി ശരദ് പവാറാണെന്നും അജിത് ആവര്‍ത്തിക്കുകയാണ്. അജിത് പവാര്‍ ഉപമുഖ്യമന്ത്രി ആയതിന് പിന്നാലെ അദ്ദേഹത്തിന്റെ പേരിലുള്ള അഴിമതിക്കേസ് ഇല്ലാതായി. കേസുകളിലൊന്നിലും അജിത് പവാറിനെ പ്രതിയാക്കാന്‍ വേണ്ട തെളിവുകളില്ലെന്ന് അഴിമതി വിരുദ്ധ വിഭാഗം അറിയിച്ചതിനെ തുടന്ന് ക്ലീന്‍ ചീറ്റ് നല്‍കി.

അഴിമതിക്കേസില്‍ ജയില്‍ പേടിച്ച് മാത്രമാണ് അജിത് പവാര്‍ മറുകണ്ടം ചാടിയതെന്ന ആരോപണം ശിവസേനയും കോണ്‍ഗ്രസും ഉന്നയിച്ചിരുന്നു. എന്നാല്‍ ഈ കേസുകളൊന്നും, അജിത് പവാറുമായി ബന്ധപ്പെട്ടതല്ലെന്ന വിശദീകരണമാണ് അഴിമതി വിരുദ്ധവിഭാഗം നല്‍കുന്നത്.

Top