ഇനിമുതല്‍ ഐഡിയ-വോഡഫോണ്‍ കമ്പനികൾ ഒന്നിച്ച് പ്രവര്‍ത്തിക്കും . . !

വോഡഫോണ്‍ ഐഡിയ സെല്ലുലാര്‍ ലയനത്തിന് നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ അനുമതി നല്‍കി. ഇനിമുതല്‍ ഇരു കമ്പനികളും ഒന്നിച്ച് പ്രവര്‍ത്തിക്കും. വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് എന്ന പേരിലാണ് കമ്പനി അറിയപ്പെടുക.

ഇന്ന് നടക്കുന്ന പരിപാടിയില്‍ ഔദ്യോദികമായി കമ്പനി പേര് പ്രഖ്യാപിക്കും. നേരത്തെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷന്‍സിന്റെ അനുമതി കമ്പനിയ്ക്ക് ലഭിച്ചിരുന്നു. എന്‍സിഎല്‍റ്റിയില്‍ നിന്നാണ് അവസാന സീല്‍ ലഭിക്കേണ്ടിയിരുന്നത്.

ഈ അനുമതി കൂടി ലഭിച്ചതോടെ രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്റര്‍മാരായി വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് എത്തും. 80,000 കോടി വരുമാനം, 400 മില്യണ്‍ ഉപയോക്താക്കള്‍, 35 ശതമാനം സബ്‌സ്‌ക്രൈബേഴ്‌സ്, 41 ശതമാനം മാര്‍ക്കറ്റ് ഷെയര്‍ എന്നിവയെല്ലാം കമ്പനിക്കുണ്ട്.

Top