പാഠപുസ്തത്തില്‍ നിന്ന് മാറുമറയ്ക്കല്‍ പ്രക്ഷോഭം നീക്കം ചെയ്ത് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: എന്‍.സി.ഇ.ആര്‍.ടി. പാഠപുസ്തത്തില്‍ നിന്നു കേരള ചരിത്രത്തിലെ മാറുമറയ്ക്കല്‍ പ്രക്ഷോഭമടക്കമുള്ള പാഠഭാഗങ്ങള്‍ ഒഴിവാക്കി. ഒമ്പതാം ക്ലാസിലെ ചരിത്ര പാഠപുസ്തകത്തിലെ 70-പേജുകളാണ് ഒഴിവാക്കിയിരിക്കുന്നത്.

കുട്ടികളുടെ പഠനഭാരം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പാഠഭാഗം നീക്കിയതെന്നാണ് എന്‍.സി.ആര്‍.ടി.യുടെ ഭാഗത്തുനിന്നുള്ള വിശദീകരണം. വസ്ത്രധാരണം നമ്മുടെ സാമൂഹിക മാറ്റങ്ങളില്‍ എങ്ങനെ സ്വാധീനം ചെലുത്തി എന്നതിനെ കുറിച്ചുള്ള പാഠത്തിലായിരുന്നു മാറുമറയ്ക്കല്‍ പ്രക്ഷോഭത്തെ കുറിച്ച് പറഞ്ഞിരുന്നത്.

കേന്ദ്ര മാനവിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കറുടെ നിര്‍ദേശപ്രകാരമാണ് ഈ മൂന്ന് പാഠങ്ങള്‍ മാറ്റിയത്. ‘ഇന്ത്യ ആന്‍ഡ് കണ്ടംപററി വേള്‍ഡ്’ എന്ന പുസ്‌കത്തില്‍ നിന്നാണ് കേരളത്തിലെ സാമൂഹിക പ്രക്ഷോഭങ്ങള്‍ പ്രതിപാദിക്കുന്ന പാഠഭാഗം നീക്കം ചെയ്തിരിക്കുന്നത്.

വസ്ത്രധാരണത്തെ സംബന്ധിച്ച പാഠഭാഗത്തിന് പുറമേ കായിക ചരിത്രം, കര്‍ഷക പ്രക്ഷോഭങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ചാപ്റ്ററുകളിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

Top