വീണ്ടും പത്താം ക്ലാസ് പാഠഭാഗങ്ങള്‍ ഒഴിവാക്കി എന്‍സിഇആര്‍ടി; ഇത്തവണ മാറ്റിയത് പീരിയോഡിക് ടേബിള്‍, ജനാധിപത്യം, ഊര്‍ജ്ജസ്രോതസ്സ്

ന്യൂഡല്‍ഹി: വീണ്ടും എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ നിന്ന് പാഠഭാഗങ്ങള്‍ ഒഴിവാക്കി. പത്താം ക്ലാസ് പാഠപുസ്തകത്തില്‍ നിന്ന് പിരിയോഡിക് ടേബിള്‍, ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍, ഊര്‍ജ്ജ സ്രോതസ്സുകള്‍ എന്നീ ഭാഗം ഒഴിവാക്കി. പ്രധാന പോരാട്ടങ്ങളും മുന്നേറ്റങ്ങളും, രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങിയ ഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. കുട്ടികളുടെ പഠന ഭാരം കുറയ്ക്കാനാണ് നടപടി എന്നാണ് എന്‍സിഇആര്‍ടിയുടെ വിശദീകരണം.

ഗാന്ധിവധം, മുഗള്‍ ചരിത്രം, ഗുജറാത്ത് കലാപം, ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം എന്നിവ ഒഴിവാക്കിയത് വന്‍ വിവാദമായിരുന്നു. ഇതിനെതിരെ 1800 ലധികം അക്കാദമിക് രംഗത്തെ പ്രമുഖരടക്കം കേന്ദ്ര സര്‍ക്കാരിന് കത്തയക്കുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഈ നടപടി. പത്താം ക്ലാസിലെ പാഠപുസ്തകത്തില്‍ ജനാധിപത്യത്തെക്കുറിച്ച് പ്രതിപാദിക്കുന്ന മുഴുവന്‍ പാഠഭാഗങ്ങളും ഒഴിവാക്കി. പാഠഭാഗങ്ങള്‍ ലഘൂകരിക്കുക എന്ന കാരണം വ്യക്തമാക്കി കൊണ്ടാണ് ഈ നടപടി. നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുകയാണ്.

Top