വിദ്യാര്‍ഥികള്‍ക്ക് നിര്‍ബന്ധിത എന്‍സിസി പരിശീലനം; പുതിയ പദ്ധതിയുമായി പഞ്ചാബ്

ചണ്ഡിഗഡ്:യുവാക്കളില്‍ സൈനികാവബോധവും അച്ചടക്കവും വളര്‍ത്തുന്നതിന് അതിര്‍ത്തി ജില്ലകളിലെ സര്‍ക്കാര്‍ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കു നിര്‍ബന്ധിത എന്‍സിസി (നാഷനല്‍ കാഡറ്റ് കോര്‍പ്സ്) പരിശീലനം ഏര്‍പെടുത്താനൊരുങ്ങി പഞ്ചാബ്. മുഖ്യമന്ത്രി അമരീന്ദര്‍ സിങാണ് ഇക്കാര്യം അറിയിച്ചത്.

9, 11 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കും കോളജില്‍ ആദ്യ രണ്ടു വര്‍ഷവുമാണ് പരിശീലനം നല്‍കുക. 365 ഹൈസ്‌കൂളുകളിലും 365 സീനിയര്‍ സെക്കന്ററി സ്‌കൂളുകളിലുമാണ് പദ്ധതി നടപ്പാക്കുക. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ 29000 പരിശീലകരെ നിയമിക്കും. അടുത്ത വര്‍ഷം വീണ്ടും 15000 പരിശീലകരെ നിയമിക്കും.

യുവാക്കളില്‍ സൈനികാവബോധവും അച്ചടക്കവും വളര്‍ത്തുകയും സൈനിക മേഖലകളില്‍ ജോലി ഉറപ്പാക്കുകയുമാണ് ഇതു കൊണ്ടുദ്ദേശിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട് ഇന്നലെ ഉന്നത തല യോഗം ചേര്‍ന്നുവെന്നും മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അറിയിച്ചു.

Top