എന്‍സിസി ഗ്രൂപ്പ് കമാന്‍ഡര്‍ തൂങ്ങി മരിച്ച നിലയില്‍

കോട്ടയം: എന്‍സിസി ഉന്നത ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം ഗ്രൂപ്പ് കമാന്‍ഡറും വൈക്കം സ്വദേശിയുമായ ബ്രിഗേഡിയര്‍ എം എന്‍ സാജന്‍ (56) ആണ് മരിച്ചത്. എന്‍സിസിയുടെ കോട്ടയം ഗ്രൂപ്പിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് സാജന്‍. കഞ്ഞികുഴിയിലെ എന്‍സിസി ആസ്ഥാനത്തോട് ചേര്‍ന്ന ഓഫീസേഴ്‌സ് മെസിന് സമീപത്തെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടയം ഈസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു. നേരത്തെ കരസേനയുടെ ഗൂര്‍ഖ റജിമെന്റിലെ കമാന്‍ഡറായിരുന്നു. തുടര്‍ന്ന് 2021 സെപ്തംബറിലാണ് എന്‍സിസിയില്‍ ഡെപ്യൂട്ടേഷനില്‍ എത്തിയത്. മരണ കാരണം എന്താണെന്ന് വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.

Top