റിയ ചക്രവര്‍ത്തിയെ എന്‍സിബി ചോദ്യം ചെയ്യുന്നു; അറസ്റ്റ് ഉടന്‍

മുംബൈ: ബോളിവുഡ് നടി റിയ ചക്രവര്‍ത്തിയെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ വിഭാഗം ചോദ്യം ചെയ്യുന്നു. നേരത്തെ, റിയ മയക്കുമരുന്ന് വാങ്ങുകയും വില്‍ക്കുകയും ചെയ്തിരുന്നതായും എന്‍സിബി കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മുംബൈയിലെ ഓഫീസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിനു ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്നാണ് വിവരം.

റിയയുടെ സഹോദരന്‍ ഷോവിക്, സുശാന്തിന്റെ മാനേജര്‍ സാമുവേല്‍ മിരാന്‍ഡ എന്നിവരേയും ചോദ്യം ചെയ്യുന്നുണ്ട്. അതേസമയം, അറസ്റ്റിന് തയാറാണെന്നും, സ്‌നേഹത്തിന്റെ പേരില്‍ താന്‍ വേട്ടയാടപ്പെടുകയാണെന്നും റിയ പറഞ്ഞു. നടിയുടെ വാട്‌സ്ആപ്പ് ചാറ്റുകള്‍ പരിശോധിച്ചതില്‍ നിന്നാണ് എന്‍സിബിക്ക് മയക്കുമരുന്ന് ബന്ധങ്ങള്‍ വ്യക്തമായത്.

Top