സുശാന്ത് സിംഗ് ഉള്‍പ്പെട്ട മയക്കുമരുന്ന് കേസില്‍ റിയ ചക്രവര്‍ത്തിക്കെതിരെ കുറ്റം ചുമത്തി എന്‍സിബി

മുംബൈ: നടി റിയ ചക്രവര്‍ത്തിക്ക് മറ്റ് കൂട്ടുപ്രതികളില്‍ നിന്നും ഒന്നിലധികം കഞ്ചാവ് ലഭിച്ചതായി നാര്‍കോട്ടിക് കന്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) പറഞ്ഞു. നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസ് അന്വേഷിക്കുന്ന സംഘമാണ് ഇക്കാര്യം ഉന്നയിച്ചത്. റിയ പണം നല്‍കി കഞ്ചാവ് വാങ്ങി അന്തരിച്ച നടന് കൊടുത്തുവെന്നാണ് എന്‍സിബിയുടെ കരട് ചാര്‍ജുകള്‍ പറയുന്നത്.

മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ റിയ ചക്രവര്‍ത്തി പിന്നീട് ജാമ്യത്തില്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി. 1985 ലെ എന്‍ഡിപിഎസ് ആക്‌ട് 20 ബി ടു എ, 27 എ, 28, 29, 30 എന്നിവയ്‌ക്കൊപ്പം വായിച്ച സെക്ഷന്‍ 8 സി പ്രകാരം റിയ ചക്രവര്‍ത്തി കുറ്റം ചെയ്തതായി തെളിഞ്ഞു.

പ്രതികളായ സാമുവല്‍ മിറാന്‍ഡ, ഷോക് ചക്രവര്‍ത്തി, ദീപേഷ് സാവന്ത് എന്നിവര്‍ പലതവണ റിയ ചക്രവര്‍ത്തിക്ക് കഞ്ചാവ് നൽകിയിട്ടുണ്ട്. അത് അന്തരിച്ച നടന്‍ സുശാന്ത് സിംഗ് രജ്പുതിന് കൈമാറുകയും അതിന് റിയ പണം നല്‍കുകയും ചെയ്തു. 2020 മാര്‍ച്ച് മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവിലായിരുന്നു ഇത്.

2020 ജൂണ്‍ 14 ന് സുശാന്തിനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആ സമയത്ത് റിയ ചക്രവര്‍ത്തിയുമായി നടന്‍ പ്രണയത്തിലായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ 28 ന് ബിഹാറിൽ റിയ ചക്രവര്‍ത്തിക്കെതിരെ രജ്പുതിന്റെ പിതാവ് കെകെ സിംഗ് പരാതി സമര്‍പിച്ചതിനെ തുടര്‍ന്ന് മരണം സംബന്ധിച്ച കേസില്‍ 2020 ജൂലൈ 31 ന് എന്‍ഫോഴ്‌സ്‌മെന്റ് കേസ് വിവര റിപ്പോർട്ട് രജിസ്റ്റര്‍ ചെയ്തു

Top