കടല്‍ത്തീരത്ത് നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ച് നസ്രിയ; കൂടെയുണ്ട് കുഞ്ഞുതാരം ഓറിയോ

താരദമ്പതികളായ നസ്രിയയുടെയും ഫഹദിന്റെയും പുതിയ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ നസ്രിയ പങ്കുവയ്ക്കുന്ന ഓരോ ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ ഏറ്റെടുത്ത് പിന്നീട് വൈറലാകാറുമുണ്ട്. നസ്രിയ ഫഹദിനൊപ്പമുള്ള ചിത്രങ്ങളാണ് കൂടുതലും പങ്കുവയ്ക്കുന്നത്. എന്നാല്‍ ഇത്തവണ തന്റെ ഡോഗ് ഓറിയോയും ഉള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.

ഫഹദിനൊപ്പം കടല്‍ തീരത്ത് നില്‍ക്കുന്ന ചിത്രമാണ് നസ്രിയ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തില്‍ കുഞ്ഞു താരം ഓറിയോയുമുണ്ട്. കറുപ്പും വെള്ളയും ഇടകലര്‍ന്ന് ഓറിയോ ബിസ്‌കറ്റിന് സമാനമായ നിറമാണ് നയക്കുട്ടിയുടെ പ്രത്യേകത. നേരത്തെ പട്ടികളെ പേടിയായിരുന്നെന്നും വിവാഹ ശേഷം ഫഹദ് കാരണമാണ് നായ പ്രേമിയായതെന്ന് താരം നേരത്തെ പറഞ്ഞിരുന്നു.

View this post on Instagram

💜 #lifeisgood #myfavboys💙

A post shared by Nazriya Nazim Fahadh (@nazriyafahadh) on

അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സില്‍ അഭിനയിച്ചുവരികയാണ് നസ്രിയ. ഫഹദും നസ്രിയയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ട്രാന്‍സ്.

View this post on Instagram

#nazriya #oreodog #shihtzupuppy #shihtzu

A post shared by Nazriya Nazim Fahadh ✴ (@nazriyafahadh._) on

View this post on Instagram

Famm ily ❤💕

A post shared by Nazriya Nazim Fahadh ✴ (@nazriyafahadh._) on

Top