‘ഓറിയോ ബേബിയും മമ്മിയും’; പട്ടിക്കുട്ടിയുമായുള്ള വിശേഷങ്ങള്‍ പങ്ക് വച്ച് നസ്രിയ

നസ്രിയ ഓമനിച്ച് വളര്‍ത്തുന്ന നായക്കുട്ടിയാണ് ഓറിയോ. തന്റെ ഓമനയായ ഓറിയോയും ഒത്തുള്ള വിശേഷങ്ങള്‍ താരം ആരാധകരുമായി പങ്ക് വയ്ക്കാറുമുണ്ട്. ഇപ്പോള്‍ ഇതാ ഓറിയോയുമായി മിണ്ടിയും പറഞ്ഞും ഭക്ഷണം കഴിപ്പിക്കുന്ന ഒരു വീഡിയോയാണ് നസ്രിയ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. മമ്മിയും ഓറിയോ ബേബിയും എന്നാണ് വീഡിയോയെ നസ്രിയ വിശേഷിപ്പിക്കുന്നത്.

https://www.instagram.com/tv/B0lX1qKjoyc/?utm_source=ig_web_copy_link

‘ഓറിയോ അവന്‍ എന്റെ ആത്മാര്‍ഥ സുഹൃത്താണ്. ശരിക്കും എനിക്ക് ഫഹദ് തന്ന ഗിഫ്റ്റായിരുന്നു ഓറിയോ. കല്യാണം കഴിഞ്ഞ് ഒരു വര്‍ഷം കഴിയുന്നതു വരെ എനിക്ക് നായക്കുട്ടികളെ ഭയങ്കരപേടിയായിരുന്നു. ബാംഗ്ലൂര്‍ ഡെയ്സ് ചെയ്തു കൊണ്ടിരുന്ന സമയത്തൊക്കെ എല്ലാവരും എന്നെ കളിയാക്കുമായിരുന്നു. ഫഹദിനും സഹോദരനും എല്ലാവര്‍ക്കും പട്ടികളെ ഭയങ്കര ഇഷ്ടമാണ്. ഫഹദ് കാരണമാണ് ഞാന്‍ നായ പ്രേമിയായത്.’ എന്നാണ് നസ്രിയ പറയുന്നത്.

ഓറിയോ വന്നതിനു ശേഷം നായക്കുട്ടികളോടുള്ള തന്റെ പേടിമാറിയെന്നും ഓറിയോ എന്ന പേര് ഇട്ടത് ഫഹദിന്റെ സഹോദരി അമ്മുവാണെന്നും നസ്രിയ പറയുന്നു.

Top