മൂന്ന് തലമുറകളിലുള്ള താരസമ്പന്നമായ കുടുംബചിത്രം പങ്കുവെച്ച് നസ്രിയ

താരസമ്പന്നമായ കുടുംബചിത്രം പങ്കുവെച്ച് നടി നസ്രിയ. ഫാസിലും ഫഹദും നസ്രിയയും ഫര്‍ഹാന്‍ ഫാസിലും ഉള്‍പ്പെട്ട ചിത്രം നിമിഷങ്ങള്‍ കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടി കളിഞ്ഞത്. മൂന്ന് തലമുറകളിലുള്ള കുടുംബാംഗങ്ങള്‍ ചിത്രത്തിലുണ്ട്.

സംവിധായകന്‍ ഫാസിലും മക്കളും മരുമക്കളും പേരക്കുട്ടികളും ഒരുമിച്ചുള്ള മനോഹരനിമിഷത്തെക്കുറിച്ച് ഒരുപാട് പേര്‍ കമെന്റുമായി എത്തുന്നുണ്ട്. നസ്രിയയുടേയും ഫഹദിന്റേയും ആരാധകരാണ് കൂടുതലും സന്തോഷം പങ്കുവെച്ചത്. റോയല്‍ ഫാമിലിയെന്ന് ഒരാള്‍ കുറിച്ചു. നടി ശിവദയും കമെന്റുമായി എത്തിയിട്ടുണ്ട്.

‘പുഷ്പ 2’, ‘ആവേശം’, ‘തലൈവര്‍ 170’ എന്നിവയാണ് പുറത്തിറങ്ങാനുള്ള ഫഹദ് ചിത്രങ്ങള്‍. സുധ കൊങ്കര ഒരുക്കുന്ന പുതിയ ചിത്രത്തില്‍ നസ്രിയ പ്രധാന വേഷത്തിലുമുണ്ട്.

Top