അടുത്ത കാലത്ത് കണ്ടതില്‍ ഏറ്റവും ഇഷ്ടം തോന്നിയത് നസ്രിയയോട് : പൃഥ്വിരാജ്

prithviraj-nazriya

സ്വന്തം നിലപാടുകള്‍ തുറന്നു പറയുവാന്‍ മടിയില്ലാത്ത താരമാണ് മലയാളികളുടെ പ്രിയ താരം പൃഥ്വിരാജ്. അത്തരത്തില്‍ തനിക്കു പ്രിയപ്പെട്ട താരത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് പൃഥിരാജ്. സ്വയം ബഹുമാനിക്കുന്ന സ്ത്രീകളാണ് തന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിട്ടുള്ളതെന്നും, അത്തരത്തില്‍ അടുത്ത കാലത്ത് തനിക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടം തോന്നിയത് നസ്രിയയോടാണെന്നും പൃഥ്വിരാജ് വ്യക്തമാക്കി.

‘സ്വയം ബഹുമാനിക്കുന്ന സ്ത്രീകളാണ് എന്നെ കൂടുതല്‍ ആകര്‍ഷിച്ചിട്ടുള്ളത്. കൂടുതല്‍ ലോകം കാണുമ്പോള്‍, കൂടുതല്‍ ആളുകളെ കാണുമ്പോള്‍ അവരവരായി ജീവിക്കുന്നതും അതില്‍ അഭിമാനിക്കുന്നതും അത്ര എളുപ്പമുള്ള കാര്യമല്ല. അടുത്ത കാലത്ത് കണ്ടതില്‍ ഏറ്റവും ഇഷ്ടം നസ്രിയയോടാണ്, അവര്‍ എപ്പോഴും അവരാണ്. താന്‍ എന്തുകൊണ്ടാണ് ഇങ്ങനെയെന്ന് ഒരിക്കലും മറ്റുള്ളവരെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ നസ്രിയ ശ്രമിച്ചിട്ടില്ല. അതുകൊണ്ട് തന്നെ നസ്രിയയോട് ഒരുപാട് ഇഷ്ടം തോന്നിയിട്ടുണ്ട് പൃഥ്വിരാജ് പറയുന്നു.Related posts

Back to top