സുധ കൊങ്കാര ചിത്രത്തില്‍ സൂര്യയുടെ നായികയായി നസ്രിയ

ചെന്നൈ: സൂര്യയും സുധ കൊങ്കായും വീണ്ടും ഒന്നിക്കുന്നു. സുധയുടെ പേരിടാത്ത ചിത്രത്തില്‍ സൂര്യയാണ് നായകന്‍. താരത്തിന്റെ 43-ാമത്തെ ചിത്രമായതിനാല്‍ സൂര്യ 43 എന്നാണ് ചിത്രത്തിനു താല്‍ക്കാലികമായി നല്‍കിയിരിക്കുന്ന പേര്.

നസ്രിയയാണ് ചിത്രത്തില്‍ സൂര്യയുടെ നായികയാകുന്നത്. ഇതാദ്യമായിട്ടാണ് സൂര്യയും നസ്രിയയും ഒന്നിക്കുന്നത്. സൂര്യ 43ല്‍ ദുല്‍ഖര്‍ സല്‍മാനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നുമുണ്ടായിട്ടില്ല.

‘സൂരറൈ പോട്രുവുമായി താരതമ്യപ്പെടുത്തുമ്പോള്‍ എന്റെ അടുത്ത പ്രോജക്റ്റ് കൂടുതല്‍ വെല്ലുവിളി നിറഞ്ഞതാണ്. ഇതൊരു ബിഗ് ബജറ്റ് ചിത്രമാണ്, പക്ഷേ ഇതൊരു ബയോപിക് അല്ല. ഇതൊരു സിനിമയാണ്. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇഷ്ടമാകും. ഇത് എന്റെ പാഷന്‍ പ്രോജക്റ്റാണെന്ന് ഞാന്‍ കരുതുന്നു, സൂര്യയും അതില്‍ ഒരുപോലെ ആവേശത്തിലാണ്.’ സുധ ഒരു തമിഴ് മാധ്യമത്തോട് പറഞ്ഞു.

Top