തെലുങ്കില്‍ ചുവടുവെക്കാനൊരുങ്ങി നസ്രിയ നസീം; അരങ്ങേറ്റം നാനിയോടൊപ്പം

തെലുങ്കില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി പ്രിയതാരം നസ്രിയ നസീം. ദീപാവലി ആഘോഷം നേര്‍ന്ന് തന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത് കൊണ്ടായിരുന്നു നസ്രിയ, തെലുങ്കിലെ തന്റെ ആദ്യ ചുവടുവെപ്പിനെ കുറിച്ച് വെളിപ്പെടുത്തിയത്. തെലുങ്കിലെ നാച്ച്വറല്‍ സ്റ്റാര്‍ നാനിയോടൊപ്പമാണ് നസ്രിയയുടെ അരങ്ങേറ്റം. മൈത്രി മൂവി മേക്കേര്‍സ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിവേക് അത്രേയയാണ്. ചിത്രത്തിന്റെ ടൈറ്റില്‍ നവംബര്‍ 21 നാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തു വിടുന്നത്.

ഈ ദീപാവലിക്ക് തെലുങ്ക് സിനിമാ കുടുംബത്തിലേക്ക് നമുക്ക് നസ്രിയയെ സ്വാഗതം ചെയ്യാമെന്നാണ്‌ സംവിധായകന്‍ വിവേക് അത്രേയ തന്റെ പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. മലയാളത്തില്‍ ഇറങ്ങിയ ട്രാന്‍സ് ആണ് നസ്രിയ ഒടുവില്‍ അഭിനയിച്ച ചിത്രം. തമിഴിലും മലയാളത്തിലുമാണ് നസ്രിയ ഇതുവരെ അഭിനയിച്ചത്. വിവേക് അത്രേയ സംവിധാനത്തിലൊരുങ്ങുന്ന മൂന്നാമത്തെ ചിത്രമാണിത്.

 

Top