ചുവപ്പ് നിറമുള്ള ഷോര്‍ട്ട് സ്‌കര്‍ട്ടും ടോപ്പും ഒപ്പം കൂളിങ് ഗ്ലാസും; വൈറലായി നസ്രിയയുടെ ലുക്ക്

രാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ഫഹദും നസ്രിയയും. ഫഹദിനൊപ്പം നില്‍ക്കുന്ന താരത്തിന്റെ പുതിയ ചിത്രങ്ങള്‍ കണ്ടാണ് ആരാധകര്‍ അമ്പരന്നിരിക്കുന്നത്. ചുവപ്പ് നിറമുള്ള ഷോര്‍ട്ട് സ്‌കര്‍ട്ടും ടോപ്പും ധരിച്ച് കൂളിങ് ഗ്ലാസും അണിഞ്ഞ് ഗ്ലാമറസായാണ് താരം പ്രത്യക്ഷപ്പെട്ടത്.

താരത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. ബാംഗ്ലൂര്‍ ഡേയ്സിന് ശേഷം ഫഹദിനൊപ്പം നസ്രിയ വീണ്ടും അഭിനയിക്കുന്ന ചിത്രമാണ് ട്രാന്‍സ്. ചിത്രം ഫെബ്രുവരി 14 ന് തിയേറ്ററുകളിലെത്തും.

View this post on Instagram

?

A post shared by Nazriya Nazim Fahadh ℹ (@nazriyafahadh._) on

ഗൗതം വാസുദേവ് മേനോന്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജോജു ജോര്‍ജ്, ധര്‍മജന്‍, അശ്വതി മേനോന്‍, ദിലീഷ് പോത്തന്‍, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫഹദ് ഫാസിലുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നിന്ന നസ്രിയ നാല് വര്‍ഷത്തിനു ശേഷം അഞ്ജലി മേനോന്‍ ഒരുക്കിയ കൂടെ എന്ന ചിത്രത്തിലൂടെയായിരുന്നു തിരിച്ചുവന്നത്.

View this post on Instagram

((?))

A post shared by Nazriya Nazim Fahadh ℹ (@nazriyafahadh._) on

View this post on Instagram

?

A post shared by Nazriya Nazim Fahadh ℹ (@nazriyafahadh._) on

Top