ഫഹദിനൊപ്പമുള്ള നിമിഷങ്ങള്‍ പങ്കുവെച്ച് നസ്രിയ; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നസ്രിയ നസീം. വിശേഷങ്ങളെക്കുറിച്ചെല്ലാം താരം പങ്കുവെക്കാറുണ്ട്. പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു താരം ഇപ്പോള്‍ എത്തിയിരിക്കുന്നത്. ഫഹദിനൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങളാണ് നസ്രിയ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.

ചിത്രങ്ങള്‍ നിമിഷനേരം കൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. ഇടയ്ക്കിടയ്ക്ക് മേക്കോവര്‍ നടത്തിയും നസ്രിയ ഞെട്ടിക്കാറുണ്ട്. ക്യൂട്ട്നെസ്സ് വീണ്ടും കൂടിയെന്നുള്ള കമന്റുകളുമായാണ് ആരാധകര്‍ എത്തിയിട്ടുള്ളത്. ഫഹദ്‌ ചുംബിക്കുന്നതും ചേര്‍ന്ന് നില്‍ക്കുന്നതുമായുള്ള ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുള്ളത്.

ബാംഗ്ലൂര്‍ ഡെയ്സിന് ശേഷം ഫഹദും നസ്രിയയും വീണ്ടും ഒരുമിച്ചെത്തുന്ന ചിത്രമാണ് ട്രാന്‍സ്. ട്രാന്‍സിലെ നസ്രിയുടെ ചിത്രങ്ങള്‍ നേരത്തെ തരംഗമായിരുന്നു. അന്‍വര്‍ റഷീദാണ് സിനിമ സംവിധാനം ചെയ്യുന്നതും നിര്‍മ്മിക്കുന്നതും. ഗൗതം വാസുദേവ് മേനോന്‍, വിനായകന്‍, ശ്രീനാഥ് ഭാസി, ഷെയ്ന്‍ നിഗം, തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

View this post on Instagram

Selfie mood😍

A post shared by Nazriya Nazim Fahadh (@nazriyafahadh._) on

Top