പ്രേക്ഷകരുടെ അംഗീകാരത്തിന് നന്ദി; ഗംഭീര തിരിച്ചു വരവ് നടത്തി ആരാധകരോട് നസ്രിയ

കുറഞ്ഞ ചിത്രങ്ങള്‍ കൊണ്ട് തന്നെ ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നസ്രിയ. എന്നാല്‍ നടന്‍ ഫഹദ് ഫാസിലുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന നസ്രിയ അഞ്ജലി മേനോന്റെ കൂടെ യിലൂടെ വീണ്ടും തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്.

നസ്രിയയുടെ രണ്ടാം വരവും പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. അതിനുള്ള തെളിവാണ് കൂടെയിലെ ആദ്യ ഗാനത്തിനും അതിന്റെ ടീസറിനും ലഭിച്ച സ്വീകാര്യത. ഇതിനോടകം യൂട്യൂബില്‍ പത്തുലക്ഷത്തിലധികം പേര്‍ ഈ ഗാനം കണ്ടുകഴിഞ്ഞു.

പ്രേക്ഷകരുടെ അംഗീകാരത്തിന് നന്ദി അറിയിക്കുകയാണ് നസ്രിയ. പ്രേക്ഷകര്‍ നല്‍കുന്ന സ്‌നേഹം കാണുമ്പോള്‍ നാലു വര്‍ഷത്തിന് ശേഷമാണ് സിനിമ ചെയ്യുന്നതെന്ന തോന്നലുണ്ടാകുന്നില്ലെന്നും താന്‍ ഇവിടെ തന്നെ ഉണ്ടായിരുന്നു എന്ന തരത്തില്‍ സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്നും ഇതുപോലെ തന്നെ കൂടെ’ യുടെ കൂടെ ഉണ്ടാകണമെന്നും നസ്രിയ പറഞ്ഞു.

Top