ഇന്ത്യയുടെ തോല്‍വിക്ക് കാരണം കൊഹ്‌ലിയെന്ന് ഇംഗ്ലണ്ട് ഇതിഹാസ താരം

kohli

ന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിക്കെതിരെ വിമര്‍ശനവുമായി ഇംഗ്ലണ്ട് ഇതിഹാസ താരവും മുന്‍ നായകനുമായ നാസര്‍ ഹുസൈന്‍. എഡ്ജ്ബാസ്റ്റണില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ തോറ്റതിലെ പൂര്‍ണ ഉത്തരവാദിത്വം കൊഹ്‌ലിക്കാണ്. രണ്ടാം ഇന്നിംഗ്‌സില്‍ 87 റണ്‍സിനിടെ ഇംഗ്ലണ്ടിന് ഏഴ് വിക്കറ്റ് നഷ്ടമായപ്പോള്‍ അശ്വിനെ പന്തെറിയിക്കാതിരുന്നത് കൊഹ്‌ലിയുടെ വീഴ്ചയാണ്. ബൗളര്‍മാരെ കൃത്യമായി ഉപയോഗിക്കുന്നതില്‍ ജോ റൂട്ട് വിജയിച്ചുവെന്നും ഹുസൈന്‍ ചൂണ്ടികാട്ടി.

എഡ്ജ്ബാസ്റ്റണിലേത് മികച്ച പിച്ചാണ്. സമീപകാലത്ത് ടെസ്റ്റ് ക്രിക്കറ്റില്‍ ഏതെങ്കിലും ഒരു ടീം ആധിപത്യം സ്ഥാപിക്കുന്നതാണ് കാണപ്പെടാറുള്ളത്. എന്നാല്‍, ആദ്യ ടെസ്റ്റ് ഇരു കൂട്ടര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്നതായി. ക്യാപ്റ്റനെന്ന നിലയില്‍ ജോ റൂട്ട് മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും മുന്‍ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ പറഞ്ഞു.

വിരാട് കൊഹ്‌ലി ടെസ്റ്റില്‍ 200 റണ്‍സെടുത്തു. എന്നാല്‍, കളിയെ ശരിക്കും മാറ്റി മറിച്ചത് ഇരുപതുകാരനായ സാം കറനാണ്. ആദ്യ ഇന്നിങ്‌സിലെ നാലു വിക്കറ്റിന് പുറമെ രണ്ടാം ഇന്നിങ്‌സില്‍ 63 റണ്‍സെടുത്ത യുവതാരം പരിചയ സമ്പന്നനായ കളിക്കാരനെ പോലെയാണ് കാണപ്പെട്ടെതെന്നും നാസര്‍ ഹുസൈന്‍ പറഞ്ഞു. അതേസമയം, കൊഹ്‌ലിയുടെ ബാറ്റിങ് അസാധാരണമാണെന്ന് നാസര്‍ ഒപ്പം പുകഴ്ത്തുകയും ചെയ്തു.

Top