ത്രില്ലടിപ്പിച്ച് ‘നായാട്ട്’; ട്രെയിലര്‍ പുറത്തിറങ്ങി

കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ‘നായാട്ടി’ന്റെ ട്രെയിലര്‍ പുറത്ത്. ഉദ്വേഗഭരിതമായ ട്രയിലറാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഷാഹി കബീറാണ് ചിത്രത്തിന്റെ തിരക്കഥ.

ട്രയിലര്‍ അനുസരിച്ച് പൊലീസുമായി ചുറ്റിപ്പറ്റിയ കഥയാണ് സിനിനിയുടെ ഇതിവൃത്തം. ഷൈജു ഖാലിദാണ് ക്യാമറ. മഹേഷ് നാരായാണന്‍, രാജേഷ് രാജേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് എഡിറ്റിങ്. സംഗീതം വിഷ്ണു വിജയ്.

ചിത്രം ഏപ്രില്‍ എട്ടിന് തിയ്യറ്ററുകളില്‍ എത്തും. മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെയും, ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ച്ചര്‍ കമ്പനിയുടെയും ബാനറില്‍ രഞ്ജിത്തും, പി എം ശശിധരനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

 

Top