ക്രിസ്മസ് ആഘോഷത്തിനിടെ നയന്‍സിനെ മാറോടണച്ച് വിഘ്നേശ് ; ചിത്രം വൈറല്‍

യന്‍താരയുടെയും വിഘ്നേശ് ശിവന്റെയും പുതിയ വിശേഷങ്ങള്‍ ആരാധകര്‍ ആഘോഷമാക്കാറുണ്ട്. ഇപ്പോള്‍ ക്രിസ്മസ് ആഘോഷത്തിന്റെ മനോഹരമായ ഒരു ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് വിഘ്നേശ് ശിവന്‍.

നയന്‍താരയെ മാറോട് ചേര്‍ത്ത് പിടിച്ചു നില്‍ക്കുന്ന ചിത്രമാണ് വിഘ്നേശ് ശിവന്‍ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തില്‍ നയന്‍താരയുടെ കയ്യില്‍ പിടിച്ചിരിക്കുന്ന ഫോണില്‍ ഇരുവരുടെയും മറ്റൊരു ഫോട്ടോയും കാണപ്പെടുന്നു.

ക്രിസ്മസ് ആശംസ നേര്‍ന്നുകൊണ്ടുള്ള കുറിപ്പിനൊപ്പമാണ് വിഘ്നേശ് ശിവന്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്. ദൈവ വിശ്വാസവും സന്തോഷവും വിഘ്നേശിന്റെ വാക്കുകളില്‍ നിറഞ്ഞു നില്‍ക്കുന്നു.

നയന്‍താരയും വിഘ്നേശ് ശിവനും തങ്ങളുടെ പ്രണയ ബന്ധം ഔദ്യോഗികമായി തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞു. വിവാഹം കഴിഞ്ഞില്ലെങ്കിലും ഇരുവരും ചെന്നൈയിലെ വസതിയില്‍ ഒരുമിച്ചാണ് താമസം. 2020 ല്‍ വീട്ടുകാരുടെ അനുഗ്രഹത്തോടെ വിവാഹം ഉണ്ടാവും എന്നാണ് അറിയുന്നത്.

Top