നയന്‍താരയുടെ പുതിയ നായകന്‍ തിരക്കിലാണ് ; ഒരേ സമയം രണ്ട് സിനിമകളില്‍ അഭിനയിച്ച് യോഗി ബാബു

yogi-babu

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെ പുതിയ നായകന്‍ യോഗി ബാബു ഇപ്പോള്‍ തിരക്കിലാണ്. ഒരേ സമയം രണ്ട് ചിത്രങ്ങളിലാണ് താരം ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. കൊലമാവ് കോകില എന്ന ചിത്രത്തില്‍ കല്യാണ വയസ് എന്ന പാട്ട് കൊണ്ടു തന്നെ താരം തമിഴകത്ത് ഹിറ്റായി കഴിഞ്ഞിരുന്നു.

എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തില്‍ ഇളയദളപതി വിജയ് നായകനാവുന്ന ചിത്രത്തിലും, ശിവ യുടെ സംവിധാനത്തില്‍ തലൈ അജിത്ത് നായകാനാവുന്ന ചിത്രത്തിലും ആണ് ബാബു ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

രണ്ട് ചിത്രങ്ങളിലും വളരെ പ്രാധാന്യമുള്ള വേഷങ്ങളാണ് യോഗി ബാബു കൈകാര്യം ചെയ്യുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Top