നയൻതാരയുടെ മൂക്കുത്തി അമ്മൻ ഒ.ടി. ടി റിലീസായി ദീപാവലിക്ക്

തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാര നായികയായി എത്തുന്ന മൂക്കുത്തി അമ്മൻ ഒ. ടി. ടി റിലീസ് ആയി ഒരുങ്ങുന്നു. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ ദീപാവലിക്ക് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് അണിയറ നീക്കം. ചിത്രത്തിന്റെ സംവിധായകനായ ആർ.ജെ ബാലാജിയാണ് ഇക്കാര്യം പുറത്തുവിട്ടത്.

ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായ മൂക്കുത്തി അമ്മനായാണ് നയൻതാര വേഷമിടുന്നത്. ഭക്തിചിത്രമായി ഒരുക്കുന്ന മൂക്കുത്തി അമ്മന് വേണ്ടി നയൻതാര മത്സ്യമാംസാദികൾ ഉപേക്ഷിച്ചിരുന്നു.ബാലാജിയും എൻ.ജെ ശരവണനും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ഇരുവരും ചേർന്നാണ്. ബാലാജി തന്നെയാണ് ചിത്രത്തിൽ നായകനായെത്തുന്നത്.

സ്മൃതി വെങ്കട്ട്, ഉർവശി, അജയ് ഘോഷ്, ഇന്ദുജ രവിചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.വെൽസ് ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ ഇഷാരി കെ.ഗണേഷ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Top