നയന്‍സിന്റെ താരമൂല്യം ഉയര്‍ന്നു; 20 മിനിറ്റ് മാത്രമുളള വേഷത്തിന് 5 കോടി പ്രതിഫലമോ?

മിഴകത്തിന്റെ ലേഡീ സൂപ്പര്‍സ്റ്റാറാണ് നയന്‍താര. ബിഗില്‍, ദര്‍ബാര്‍ തുടങ്ങി കൈനിറയെ ചിത്രങ്ങളുമായിട്ടാണ് താരസുന്ദരി മുന്നേറികൊണ്ടിരിക്കുന്നത്. അതേസമയം തുടര്‍ച്ചയായ വിജയ ചിത്രങ്ങളിലൂടെ തെന്നിന്ത്യയില്‍ താരമൂല്യം കൂടിയ താരമായിരിക്കുകയുമാണ് നയന്‍താര. താരമൂല്യം ഉയര്‍ന്നതോടെ നയന്‍സ് വാങ്ങുന്ന പ്രതിഫലത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

രജനീകാന്ത് ചിത്രം ദര്‍ബാറിലെ നായികാ വേഷത്തിനായി നയന്‍സ് വാങ്ങിയ പ്രതിഫലത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. സൂപ്പര്‍സ്റ്റാറിന്റെ നായികയായി 20 മിനിറ്റ് മാത്രമുളള വേഷത്തിന് 5 കോടി രൂപയുടെ പ്രതിഫലമാണ് നയന്‍സിന് ലഭിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ദര്‍ബാറില്‍ കുറച്ചു സമയം മാത്രമാണ് ഉണ്ടായതെങ്കിലും പതിവ് പോലെ സ്‌ക്രീന്‍ പ്രസന്‍സുകൊണ്ട് ചിത്രത്തില്‍ നയന്‍സ് തിളങ്ങിയിരുന്നു. മൂക്കുത്തി അമ്മന്‍, നയന്‍സിന്റെ കാമുകന്‍ വിഘ്നേഷ് ശിവന്‍ നിര്‍മിക്കുന്ന നെട്രികണ്‍ തുടങ്ങിയവയാണ് അണിയറയില്‍ ഒരുങ്ങുന്ന നയന്‍സിന്റെ പുതിയ ചിത്രങ്ങള്‍.

Top