നയന്‍സും വിഘ്‌നേഷും ന്യൂയോര്‍ക്കില്‍; കൂടെ ബോണി കപൂറും ഖുഷിയും, വൈറലായി ചിത്രം

തെന്നിന്ത്യന്‍ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താര ജോഡികളായ നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റെയും ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ന്യൂയോര്‍ക്കില്‍ നിന്നുള്ള താരങ്ങളുടെ ചിത്രങ്ങളാണ്. വിഘ്‌നേഷാണ് ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.

നയന്‍സിനും വിഘ്‌നോഷിനുമൊപ്പം ബോളിവുഡ് ഹിറ്റ് നിര്‍മ്മാതാവ് ബോണി കപുറും മകള്‍ ഖുഷി കപൂറുമുണ്ട്. അത്താഴ വിരുന്നിനു ശേഷമുള്ള നിമിഷം എന്ന് കുറിച്ചു കൊണ്ടാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

അവധി ആഘോഷിക്കാനായി നയന്‍സും വിഘ്‌നേഷും ന്യൂയോര്‍ക്കില്‍ എത്താറുണ്ട്. താരങ്ങളുടെ ന്യൂയോര്‍ക്ക് ദിന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുമുണ്ട്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ബോണി കപൂര്‍ അമേരിക്കയില്‍ എത്തുന്നത്. ഇവരുടെ കൂടിക്കാഴ്ച പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയായിട്ടുണ്ട്.

https://www.instagram.com/p/B46cSOgBLvY/?utm_source=ig_web_copy_link

Top