നയന്‍താര ചിത്രം ‘കൊലമാവ് കോകില’യ്ക്ക് U/A സര്‍ട്ടിഫിക്കറ്റ്

,Nayanthara

ചെന്നൈ : ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കൊലമാവ് കോകിലയ്ക്ക് U/A സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായത്‌. നെല്‍സണ്‍ ദിലിപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ നയന്‍സിന്റെയും കുടുംബത്തെയും ചുറ്റിയുള്ളതാണ്. ജൂലൈയില്‍ റീലിസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന ചിത്രം ഉടന്‍ തന്നെ തിയേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കിയ കൊലമാവ് കോകിലയില ഗാനങ്ങള്‍ ഇതിനോടകം തന്നെ ഹിറ്റായി കഴിഞ്ഞിരിക്കുകയാണ്. ചിത്രത്തിലെ കല്യാണ വയസ് എന്ന ഗാനം ഇതുവരെ യൂട്യൂബില്‍ 29 മില്യണ്‍ ആളുകളാണ് കണ്ടത്.

ലൈക പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തില്‍ ശരണ്യ പൊന്‍വണ്ണന്‍, യോഗി ബാബു, ജാക്വലിന്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജയ് ഘ്‌നാനമുത്തുവിന്റെ ഇമൈക്ക നൊടികള്‍ ആണ് ഉടന്‍ തന്നെ പ്രദര്‍ശനത്തിനെത്തുന്ന നയന്‍താര ചിത്രം.

Top