കല്യാണ മേളം ഇനി തമിഴ് സിനിമ ലോകത്തേക്ക്. തമിഴ് സിനിമയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ വിവാഹിതയാകാന്‍ ഒരുങ്ങന്നുവെന്നാണ് വിവരം. ആരാധകര്‍ ഏറെ പ്രതീക്ഷിച്ചിരിക്കുന്ന വിവാഹമാണ് നയന്‍താരയുടേത്. അടുത്തിടെ നടന്ന പൊതു ചടങ്ങില്‍ തന്റെ പ്രതിശ്രുത വരനെ വെളിപ്പെടുത്തിയിരിക്കുകയാണ് നയന്‍താര.
നയന്‍താരയും വിഘ്‌നേഷ് ശിവനും പ്രണയത്തിലാണെന്ന് ആരാധകര്‍ക്ക് അറിയാം. എന്നാല്‍ ഇരുവരും ഇക്കാര്യം തുറന്നു പറഞ്ഞിട്ടില്ല. എങ്കിലും സോഷ്യല്‍ മീഡിയയിലെ ചിത്രങ്ങള്‍ വഴിയും പൊതുപരിപാടികള്‍ക്ക് ഒരുമിച്ചെത്തിയും തങ്ങള്‍ പ്രണയത്തിലാണെന്ന് ഇരുവരും വെളിപ്പെടുത്തുന്നുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതും പുറത്ത് വന്നിരിക്കുകയാണ്. ഒരു പൊതു പരിപാടിക്കിടെയാണ് തന്റെ പ്രതിശ്രുത വരന്‍ വിഘ്‌നേഷ് ശിവനാണെന്ന് നയന്‍താര വെളിപ്പെടുത്തിയത്.
നയന്‍താരയുടെ ഓരോ നേട്ടങ്ങള്‍ക്കും ആശംസ അറിയിച്ച് വിഘ്‌നേശ് ട്വീറ്റ് ചെയ്യാറുണ്ട്. സിനിമയിലെത്തി നയന്‍താര 14 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോഴും അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിരുന്നു. കൂടാത നയന്‍താരയുടെ പിറന്നാളിനും വിഘ്‌നേശ് ആശംസ നേരാന്‍ മറന്നിരുന്നില്ല. ”ഞാന്‍ മാതൃകയായി നോക്കിക്കാണുന്ന സ്ത്രീക്ക് ജന്മദിനാശംസകള്‍. എന്നും ശക്തയായിരിക്കുക, സുന്ദരിയായിരിക്കുക. അതിശയകരമായ കഥകളിലൂടെ നയന്‍താര എന്താണെന്ന് തെളിയിക്കുക. നിന്നെക്കുറിച്ച് എന്നും ഞാന്‍ അഭിമാനിക്കുന്നുവെന്നും ട്വിറ്ററിലൂടെ വിഘ്‌നേശ് ആസംസിച്ചിരുന്നു.
തന്റെ നേട്ടങ്ങള്‍ക്ക് കൂടെ നിന്നതിന് നയന്‍താരയും വിഘ്‌നേഷിന് നന്ദി അറിയിക്കാറുണ്ട്. പക്ഷേ ഇതാദ്യമായാണ് നയന്‍താര വിഘ്‌നേഷിനെ തന്റെ പ്രതിശ്രുത വരനെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. ഒരു പ്രമുഖ ഇംഗ്ലീഷ് പത്രം സംഘടിപ്പിച്ച വേള്‍ഡ് ഓഫ് വുമണ്‍ 2018 ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെയാണ് നയന്‍താരയുടെ വെളിപ്പെടുത്തല്‍.
എനിക്ക് പിന്തുണ നല്‍കിയതിന് എന്റെ മാതാപിതാക്കളോടും പ്രതിശ്രുത വരനോടും നന്ദി പറയുന്നു. ഈ അവാര്‍ഡ് ദാന ചടങ്ങ് മറ്റ് ഫിലിം അവാര്‍ഡുകളില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. അവാര്‍ഡ് സ്വീകരിക്കാന്‍ ഇവിടെ എത്തിയ സ്ത്രീകളില്‍ നിന്നും ലഭിച്ച ഊര്‍ജവുമായാണ് ഞാന്‍ വീട്ടിലേക്ക് മടങ്ങയാണെന്നും നയന്‍താര ചടങ്ങില്‍ പറഞ്ഞു.




