നയന്‍താര പ്രതിഫലം കുറച്ചോ? സത്യമിതാണ്

തെന്നിന്ത്യന്‍ സിനിമാ മേഖലയിലെ ലേഡി സൂപ്പര്‍സ്റ്റാറാണ് നയന്‍താര. മറ്റ് നടിമാരെക്കാള്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരവും ഇതുതന്നെ. താരത്തിന്റെ മിക്ക സൂപ്പര്‍ ഹിറ്റാവുകയും ചെയ്യാറുണ്ട്. എന്നാല്‍ ഈ വര്‍ഷം പ്രധാനവേഷത്തിലെത്തിയ ഐറ, മിസ്റ്റര്‍ ലോക്കല്‍ തുടങ്ങിയ ചിത്രങ്ങള്‍ പരാജയപ്പെട്ടതോടെ നയന്‍താര പ്രതിഫലം കുറച്ചുവെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

എന്നാല്‍ അത് സത്യമല്ലെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. വിജയ് പ്രധാനവേഷത്തിലെത്തുന്ന ബിജില്‍, രജനികാന്ത്- മുരുഗദോസ് ചിത്രം ദര്‍ബാര്‍ തുടങ്ങിയ ചിത്രങ്ങളിലാണ് നയന്‍സ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നാല് മുതല്‍ അഞ്ച് കോടി രൂപ വരെയാണ് ഒരു ചിത്രത്തിന് പ്രതിഫലമായി വാങ്ങുന്നത്.

അങ്ങനെയാണെങ്കില്‍ കൂടി എല്ലാവരില്‍ നിന്നും പണം കണക്ക് പറഞ്ഞു വാങ്ങുന്ന ശീലം നയന്‍താരയ്ക്കില്ല. തിരക്കഥ ഇഷ്ടമായാല്‍ വിട്ടുവീഴ്ചകള്‍ ചെയ്യാറുമുണ്ട് താരം. ബിജിലും ദര്‍ബാറും പൂര്‍ത്തിയായാല്‍ സ്ത്രീകേന്ദ്രീകൃതമായ സിനിമകള്‍ ചെയ്യാനാണ് നയന്‍താര തീരുമാനിച്ചിരിക്കുന്നത്. പുതിയ ചിത്രങ്ങളൊന്നും താരം ഏറ്റെടുത്തിട്ടില്ല.

Top