ലേഡി സൂപ്പര്‍ സ്റ്റാര്‍ റിയാലിറ്റി ഷോ ബിഗ്ബോസിന്റെ അവതാരികയാകുമോ…

ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര അവതാരികയാകുന്നു എന്ന് റിപ്പോര്‍ട്ട്. റിയാലിറ്റി ഷോ ആയ ബിഗ്ബോസ് തമിഴിന്റെ മൂന്നാം സീസണില്‍ നയന്‍താര അവതാരികയാകുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. തമിഴ് ചാനലായ കളേഴ്‌സിന്റെ ട്വിറ്ററില്‍ വന്ന ഒരു ട്വീറ്റാണ് നയന്‍താര അവതാരികയാകുന്നു എന്ന വാര്‍ത്തയ്ക്ക് കാരണം. കളേഴ്സ് തമിഴില്‍ നയന്‍താര വരുന്നോ, കൂടുതല്‍ വിവരങ്ങള്‍ക്ക് കാത്തിരിക്കൂ എന്നായിരുന്നു ചാനലിന്റെ ട്വീറ്റ്.

ബിഗ്‌ബോസിന്റെ മുന്‍ സീസണുകളില്‍ കമലഹാസന്‍ ആയിരുന്നു അവതാരകന്‍. പുതിയ സീസണിലും അദ്ദേഹം തന്നെയായിരിക്കും അവതാരകനെന്നും പറയുന്നുണ്ട്. എന്നാല്‍ നിലവില്‍ അദ്ദേഹം തന്റെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാലാണ് നയന്‍താര തന്നെയായിരിക്കും അവതാരിക എന്ന് ആരാധകര്‍ ഉറപ്പിക്കാന്‍ കാരണം.

അജിത്ത് നായകനായ വിശ്വാസമാണ് നയന്‍സിന്റെ ഏറ്റവും ഒടുവില്‍ ഇറങ്ങിയ ചിത്രം. കോലയുതിര്‍കാലം, ശിവകാര്‍ത്തികേയന്‍ നായകനാകുന്ന മിസ്റ്റര്‍ ലോക്കല്‍, നിവിന്‍ പോളി നായകനാകുന്ന പുതിയ മലയാള ചിത്രം ലവ് ആക്ഷന്‍ ഡ്രാമ എന്നിവയാണ് നയന്‍താരയുടെ റിലീസ് ചെയ്യാനിരിക്കുന്ന പുതിയ ചിത്രങ്ങള്‍.

Top