അജുവിനെയും നിവിനേയും ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ പഠിപ്പിക്കുന്ന നയന്‍സ്

നിവിന്‍ പോളിയും നയന്‍താരയും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ലൗ ആക്ഷന്‍ ഡ്രാമ. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തിനിടെ തന്റെ സഹതാരങ്ങളെയും സംവിധായകനെയും പോസ് ചെയ്യാന്‍ പഠിപ്പിക്കുന്ന നയന്‍താരയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.

നയന്‍താര, നിവിന്‍ പോളി, സംവിധായകന്‍ ധ്യാന്‍ ശ്രീനിവാസന്‍, നിര്‍മാതാക്കളായ അജു വര്‍ഗീസ്, വിശാഖ് സുബ്രഹ്മണ്യം എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടയിലെ രസകരമായ നിമിഷങ്ങളാണ് വിഡിയോയില്‍ ഉള്ളത്.

View this post on Instagram

Candid moments at LaD location ?

A post shared by Aju Varghese (@ajuvarghese) on

അജു വര്‍ഗീസാണ് ഈ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തില്‍ നിവിനും നയന്‍താരയ്ക്കും പുറമെ അജു വര്‍ഗീസ്, രഞ്ജി പണിക്കര്‍, ഗൗരി കൃഷ്ണ, മല്ലികാ സുകുമാരന്‍, ബിജു സോപാനം, തമിഴ് താരങ്ങളായ സുന്ദര്‍ രാമു, പ്രജിന്‍, ധന്യ ബാലകൃഷ്ണന്‍ എന്നിവരും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

Top