നയന്‍താര ചിത്രം ‘നെട്രികണ്‍’ ട്രെയിലര്‍ പുറത്തിറങ്ങി

വിഗ്‌നേഷ് ശിവന്റെ നിര്‍മാണത്തില്‍ മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന ചിത്രം ‘നെട്രിക്കണ്‍’ ട്രെയിലര്‍ പുറത്ത്. തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് ചിത്രത്തില്‍ പ്രധാനവേഷം അവതരിപ്പിക്കുന്നത്.

അന്ധയുടെ വേഷത്തില്‍ നയന്‍താര എത്തുന്ന ത്രില്ലര്‍ ചിത്രമാണ് നെട്രിക്കണ്‍. 2011ല്‍ റിലീസായ കൊറിയന്‍ ചിത്രം ബ്ലൈന്‍ഡിന്റെ തമിഴ് റീമേക്കാണ് നെട്രിക്കണ്‍. നയന്‍താരയുടെ 65-ാമത് ചിത്രമായ നെട്രിക്കണ്‍ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഒടിടി റിലീസായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.

നയന്‍താരയുടെ കഴിഞ്ഞ ജന്മദിനത്തില്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു.

 

Top