നയന്‍താര ചിത്രം അന്നപൂര്‍ണിയുടെ ട്രെയിലര്‍ റിലീസ് ചെയ്തു

യന്‍താര ഏറ്റവും പുതിയ ചിത്രം ‘അന്നപൂര്‍ണി’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ഡിസംബര്‍ 1ന് റിലീസാകും. നീലേഷ് കൃഷ്ണയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഫാമിലി കോമഡി ഡ്രാമയാണ് ചിത്രം എന്നാണ് സൂചന. രാജാ റാണിക്ക് ശേഷം ജയ്യും നയന്‍താരയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. കുട്ടിക്കാലം മുതല്‍ ഷെഫ് ആകാന്‍ കൊതിച്ച ബ്രാഹ്‌മണ കുടുംബത്തിലെ കഥാപാത്രമായാണ് നയന്‍താര എത്തുന്നത്. ഷെഫ് ആകുന്നതിന് ഇടയിലും ശേഷവും ഉണ്ടായ പ്രതിസന്ധികളും അത് തരണം ചെയ്തുള്ള തിരിച്ചുവരവും ആണ് സിനിമ പറയുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

നയന്‍ താരയ്ക്ക് പുറമേ ജയ്, സത്യരാജ്, അച്യുത് കുമാര്‍, കെ എസ് രവികുമാര്‍, റെഡിന്‍ കിംഗ്സ്ലി, കുമാരി സച്ചു, രേണുക, കാര്‍ത്തിക് കുമാര്‍, സുരേഷ് ചക്രവര്‍ത്തി എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. സംഗീതം: തമന്‍ എസ്, ഉഛജ: സത്യന്‍ സൂര്യന്‍, എഡിറ്റര്‍: പ്രവീണ്‍ ആന്റണി, കലാസംവിധാനം: ജി ദുരൈരാജ്, കോസ്റ്റ്യൂം ഡിസൈനര്‍മാര്‍: അനു വര്‍ദ്ധന്‍, ദിനേഷ് മനോഹരന്‍, ജീവ കാരുണ്യ, ശബ്ദം: സുരന്‍, അലഗിയ കുന്തന്‍, പബ്ലിസിറ്റി ഡിസൈനുകള്‍: വെങ്കി, ഫുഡ് സ്‌റ്റൈലിസ്റ്റ്: ഷെഫ് ആര്‍.കെ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ലിന്‍ഡ അലക്‌സാണ്ടര്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: സഞ്ജയ് രാഘവന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

സീസ്റ്റുഡിയോ, ട്രെഡന്റ് ആര്‍ട്‌സ്, നാട്ട് സ്റ്റുഡിയോ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എസ് തമന്‍ ആണ് ചിത്രത്തിന്റെ സംഗീതം നിര്‍മ്മിക്കുന്നത്. ഇരൈവനാണ് നയന്‍താരയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം.

Top