നയൻതാര – കുഞ്ചാക്കോ ചിത്രം ‘നിഴല്‍’ ഏപ്രിൽ ആദ്യവാരം തിയേറ്ററുകളിലേക്ക്

യൻതാരയും, കുഞ്ചാക്കോ ബോബനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന നിഴൽ ഏപ്രിൽ ആദ്യവാരം തിയറ്ററുകളിലേക്ക്.  ത്രില്ലര്‍ സ്വഭാവമുള്ള ചിത്രമായിരിക്കും നിഴല്‍. ഫസ്റ്റ് ക്ലാസ് ജുഡിഷ്യല്‍ ജോൺ ബേബി എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്.

കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവരെ കൂടാതെ മാസ്റ്റര്‍ ഇസിന്‍ ഹാഷ്, സൈജു കുറുപ്പ്, വിനോദ് കോവൂര്‍, ഡോ. റോണി, അനീഷ് ഗോപാല്‍, സിയാദ് യദു, സാദിക്ക്, ദിവ്യപ്രഭ എന്നിവരാണ്ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.ആന്റോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ്ചിത്രം  നിര്‍മ്മിക്കുന്നത്. അപ്പു എൻ ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘നിഴല്‍’.

ചിത്രത്തിന്റെ റിലീസിനായി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

 

Top