ഇമൈകനൊടികള്, കോലമാവ് കോകില എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര അഭിനയിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് കൊലൈയുതിര്‍ കാലം. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രം ജൂണ്‍ 14ന് തിയേറ്ററുകളിലെത്തും.
ചക്രി തോലതിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഭൂമിക ചൗളയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. വാഷു ബാഗ്നാനിയും യുവന് ശങ്കര്‍ രാജയുടെ വൈഎസ്ആര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. യുവന് ശങ്കര്‍ രാജയാണ് സംഗീതം നിര്‍വഹിക്കുന്നത്.