Nayanthara is highest paid South actress

ഒരു പ്രമുഖ വെബ്‌സൈറ്റ് നടത്തിയ പഠനത്തില്‍ മേഖലയില്‍ ഏറ്റവും വിലമതിക്കുന്ന താരമായാണ് നയന്‍സ് ഉയര്‍ന്നിരിക്കുന്നത്. വിക്രവുമൊത്തുള്ള അടുത്ത ചിത്രത്തില്‍ നയന്‍സിന് ലഭിക്കുന്ന പ്രതിഫലം തന്നെ ഇതിന് കാരണം.

തുടര്‍ച്ചയായി ഹിറ്റുകള്‍ പിറന്നതോടെ അടുത്ത ചിത്രത്തില്‍ നയന്‍സിന് ലഭിക്കുന്ന പ്രതിഫലം മൂന്ന് കോടി രൂപയാണെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ അനുഷ്‌ക ഷെട്ടി, തൃഷ, ശ്രുതി ഹാസന്‍ തുടങ്ങിയ മുന്‍തിര ദക്ഷിണേന്ത്യന്‍ താരങ്ങളെയാണ് നയന്‍സ് കടത്തിവെട്ടിയത്.

സിനിമാ താരങ്ങളുടെ പ്രതിഫലത്തിന്റെ കാര്യത്തില്‍ ആണ്‍പെണ്‍ വിവേചനം നിലനില്‍ക്കുന്നുവെന്ന ആരോപണം ഇന്ത്യന്‍ സിനിമയില്‍ സജ്ജീവമാണ്. എത്ര ഹിറ്റുകള്‍ പിറന്നാലും നായകന്റെ പ്രതിഫലത്തിലുണ്ടാകുന്ന വര്‍ദ്ധനവിന് അനുസരിച്ച് അതേ ചിത്രത്തിലെ നായികയുടെ പ്രതിഫലത്തില്‍ സംഭവിക്കുന്നില്ലെന്നാണ് പൊതുവായ ആക്ഷേപം. ഇതിനിടയിലാണ് ദക്ഷിണേന്ത്യന്‍ സിനിമാ മേഖലയില്‍ നയന്‍താര വ്യത്യസ്തയാകുന്നത്.

Top