നയന്‍താര ചിത്രം അന്നപൂര്‍ണിയുടെ ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു

യന്‍താര നായികയായി വേഷമിട്ട അന്നപൂര്‍ണിയുടെ ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു. ഷെഫായിട്ടാണ് അന്നപൂര്‍ണിയില്‍ വേഷമിട്ടിരുന്നത്. നെറ്റ്ഫ്‌ലിക്‌സിലാണ് അന്നപൂരണി പ്രദര്‍ശനത്തിന് എത്തുക. സ്ട്രീമിംഗ് ഡിസംബര്‍ 29ന് തുടങ്ങും. ഛായാഗ്രാഹണം നിര്‍വഹിച്ചത് സത്യ ഡി പിയാണ്. തിരക്കഥയും നിലേഷ് കൃഷ്ണയാണ്. ജതിന്‍ സേതിയാണ് നിര്‍മാണം, ജയ് നായകനായി എത്തിയ ചിത്രത്തിലെ കഥാപാത്രങ്ങളായി കെ എസ് രവികുമാര്‍, സുരേഷ് ചക്രവര്‍ത്തി ആരതി ദേശയി, രേണുക, കാര്‍ത്തിക് കുമാര്‍, ചന്ദ്രശേഖര്‍, റെഡിന്‍ തുടങ്ങിയവരും അണിനിരന്നു. എസ് തമനായിരുന്നു ചിത്രത്തിന്റെ സംഗീതം.

ഇതിനു മുമ്പ് ഇരൈവനാണ് നയന്‍താര ചിത്രമായി പ്രദര്‍ശനത്തിന് എത്തിയത്. ജയം രവിയായിരുന്നു നായകനായി എത്തിയത്. സംവിധാനം നിര്‍വഹിച്ചത് ഐ അഹമ്മദും. ജയം രവിയും നയന്‍താരയും ഒന്നിച്ച ചിത്രമായ ഇരൈവനില്‍ നരേന്‍, ആശിഷ് വിദ്യാര്‍ഥി എന്നിവരും പ്രധാന വേഷത്തില്‍ എത്തിയപ്പോള്‍ നിര്‍മാണം സുധന്‍ സുന്ദരമും ജയറാം ജിയുമായിരുന്നു. തിരക്കഥ എഴുതിയതും ഐ അഹമ്മദായിരുന്നു. ഹരി കെ വേദാന്ദാണ് നയന്‍താര ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. സഞ്ജിത് ഹെഗ്‌ഡെയും ഖരേസ്മ രവിചന്ദ്രനും ചിത്രത്തിനായി ഒരു ഗാനം യുവന്‍ ശങ്കര്‍ രാജയുടെ സംഗീത സംവിധാനത്തില്‍ ആലപിച്ചത് ഇരൈവന്റെ റിലീസിന് മുന്നേ വന്‍ ഹിറ്റായിരുന്നു.

Top