നയന്‍താര ബിജെപിയിലേക്കോ ? രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് അഭ്യൂഹം !

ലയാളിയുടെ സ്വന്തം നയന്‍സ് തമിഴക രാഷ്ട്രീയത്തിലിറങ്ങിയേക്കുമെന്ന് വാര്‍ത്ത.

തമിഴകത്തെ അഭ്യൂഹങ്ങളെ അടിസ്ഥാനമാക്കി മലയാളത്തിലെ പ്രമുഖ സിനിമാ വാരികയാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്.

ആവശ്യത്തിലേറെ പണവും പ്രശസ്തിയും നേടി കഴിഞ്ഞ നയന്‍താരയുടെ അടുത്ത നോട്ടം ജയലളിതയെ പോലെ രാഷ്ട്രീയത്തിലിറങ്ങുകയാണത്രെ.

ജയലളിതക്ക് ശേഷം തമിഴകത്ത് മറ്റൊരു നടിയും രാഷ്ട്രീയത്തില്‍ ശോഭിച്ചിട്ടില്ല എന്നതിനാല്‍ ഇറങ്ങാന്‍ നയന്‍സിന് മടിയുണ്ടെങ്കിലും ചില കേന്ദ്രങ്ങള്‍ ഇതിനായി തീവ്രശ്രമം നടത്തിവരികയാണെന്നാണ് റിപ്പോര്‍ട്ട്.

ബിജെപിയാണ് വലിയ ഓഫറുമായി നയന്‍താരയെ സമീപിക്കുന്നതെന്നും വാര്‍ത്തയില്‍ പറയുന്നു.

തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ ഒരു പോലെ പ്രശസ്തയായതാണ് ബിജെപിയുടെ നീക്കത്തിന് പ്രധാന കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ബിജെപി- ആര്‍ എസ് എസ് നേതൃത്ത്വത്തിന്റെ ആശിര്‍വാദത്തോടെ സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനിരിക്കെയാണ് ലേഡി സൂപ്പര്‍ സ്റ്റാറുമായി ബന്ധപ്പെട്ട വാര്‍ത്തയും ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തമിഴകത്തിനു പുറമെ ആന്ധ്രപ്രദേശ് (തെലങ്കാന, സീമന്ധ്ര) കര്‍ണ്ണാടക സംസ്ഥാനങ്ങളും ബിജെപിയുടെ പ്രധാന ‘ടാര്‍ഗറ്റ്’ സംസ്ഥാനങ്ങളാണ്.

കേരളത്തില്‍ നിന്നു പോലും എംപിമാരെ അധികമായി ബിജെപി പ്രതീക്ഷിക്കുന്നുണ്ട്.

നയന്‍താര സമ്മതം മൂളിയാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് കേരളത്തിലും താമര കുമ്പിളിലേറി നയന്‍സ് എത്തും.

Top