വിഘ്‌നേശിനൊപ്പം മുഖം പൊത്തി നയന്‍താര; ചിത്രം ഏറ്റെടുത്ത് ആരാധകര്‍

വിഘ്‌നേശ് ശിവന്‍ ആദ്യമായി നിര്‍മ്മിക്കുന്ന നെട്രികണ്‍ എന്ന ചിത്രത്തില്‍ നായികയാകാന്‍ ഒരുങ്ങുകയാണ് ലേഡിസൂപ്പര്‍സ്റ്റാര്‍ നയന്‍താര.

ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്ന വിവരം വിഘ്‌നേശ് സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. നയന്‍താരയുമൊത്തുള്ള ഫോട്ടോയ്ക്കൊപ്പമാണ് ഈ വിവരം വിഘ്‌നേശ് ആരാധകരുമായി പങ്കുവച്ചത്.

‘അടുത്തൊരു സിനിമയ്ക്കായി ഞങ്ങള്‍ വീണ്ടും ഒരുമിക്കുകയാണ്. എന്നാല്‍ പതിവ് റോളിലല്ല. ആദ്യമായി നിര്‍മ്മാതാവാകുകയാണ്. ഫസ്റ്റ് ലുക്ക് പിന്നീട് പുറത്തു വിടും.’ ഇതായിരുന്നു സെല്‍ഫിക്ക് വിഘ്‌നേശ് എഴുതിയ അടിക്കുറിപ്പ്. ചിത്രത്തില്‍ നയന്‍താര മുഖം പൊത്തിനില്‍ക്കുന്നതായി കാണാം. ഈ ചിത്രത്തിലെ തന്റെ ലുക്ക് ഇപ്പോള്‍ ആരാധകര്‍ കാണേണ്ടെന്ന് കരുതിയാണ് നയന്‍സ് മുഖം മറച്ചതെന്ന് വിഘ്‌നേശ് പറയുന്നു.

മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം റൗഡി പിക്‌ചേഴ്‌സിന്റെ ബാനറിലാണ് നിര്‍മിക്കുന്നത്. ചിത്രത്തില്‍ അന്ധയായാണ് നയന്‍സ് എത്തുന്നതെന്നാണ് സൂചനകള്‍. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. അന്ധര്‍ക്ക് വായിക്കാനുള്ള അക്ഷരലിപിയാണ് പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്.

Top