അമൃത്‌സർ സുവര്‍ണ്ണ ക്ഷേത്രത്തിൽ സന്ദർശനം നടത്തി ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര

Nayanthara

തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര അമൃത്‌സർ സുവര്‍ണ്ണ ക്ഷേത്രത്തിൽ സന്ദർശനം നടത്തി. അതിമനോഹരമായ കറുത്ത അനാർക്കലിയിലാണ് താരം ക്ഷേത്രത്തിൽ സന്ദർശനം നടത്തിയത്.സുവര്‍ണ്ണ ക്ഷേത്രത്തിൽ എത്തിയതിന്റെ ചിത്രങ്ങൾ നയൻതാര ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.

എന്നാൽ നയന്‍താര നായികയായി അഭിനയിച്ച ‘അറം’ എന്ന ചിത്രത്തിന്റെയും അടുത്ത സുഹൃത്തായ വിഗ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത ‘താനാ സേര്‍ന്ത കൂട്ട’ത്തിന്റെയും വിജയത്തിന് നന്ദി പറയാനായിട്ടാണ് സുവര്‍ണ്ണ ക്ഷേത്രത്തില്‍ എത്തിയത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

Top