വിഘ്നേഷിന് പിറന്നാളാഘോഷമൊരുക്കി നയന്‍താര

സംവിധായകന്‍ വിഘ്‌നേഷ് ശിവന്റെ 34-ാം പിറന്നാളാണിന്ന്. നയന്‍താര വിഘ്‌നേഷിനൊരുക്കിയ പിറന്നാള്‍ ആഘോഷങ്ങളുടെ ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ഇരുവരും കറുപ്പ് നിറത്തിലെ വസ്ത്രമണിഞ്ഞാണ് പിറന്നാള്‍ ആഘോഷിച്ചത്.

വിഘ്‌നേഷ് പിറന്നാള്‍ കേക്ക് മുറിക്കുന്നതിന്റെ ദൃശ്യങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. സംഗീത സംവിധായകന്‍ അനിരുദ്ധും ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. നയന്‍താര നായികയായെത്തുന്ന നെട്രികണ്‍ എന്ന ചിത്രം നിര്‍മിക്കുന്നത് വിഘ്‌നേഷാണ്.

ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ തരംഗമാകാറുണ്ട്. കഴിഞ്ഞ ദിവസം വിഘ്‌നേഷിനൊപ്പം മുഖം മറച്ചു പിടിച്ചു നില്‍ക്കുന്ന നയന്‍താരയുടെ ചിത്രം ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.

നെട്രികണ്‍ എന്ന ചിത്രത്തിലെ നയന്‍താരയുടെ ലുക്ക് പുറത്താകാതിരിക്കാനാണ് മുഖം മറച്ചുപിടിച്ചിരിക്കുന്നതെന്ന് വിഘ്‌നേഷ് പറഞ്ഞിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഉടന്‍ പുറത്തുവിടുമെന്നും വിഘ്‌നേഷ് ശിവന്‍ പറഞ്ഞു. നയന്‍താര അന്ധയായ കഥാപാത്രമായാണ് ചിത്രത്തില്‍ എത്തുന്നത്.

Top