നയന്‍താരയ്ക്കും വിഗ്‌നേശ് ശിവനും കോവിഡ് ! വാര്‍ത്ത വ്യാജമെന്ന് റിപ്പോര്‍ട്ട്

ടി നയന്‍താരയ്ക്കും സംവിധായകന്‍ വിഗ്‌നേശ് ശിവനും കോവിഡ് സ്ഥിരീകരിച്ചുവെന്ന തരത്തില്‍ ചില തമിഴ് പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ സത്യമല്ലെന്ന് റിപ്പോര്‍ട്ട്.

തമിഴ്നാട്ടില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് നയന്‍താരയ്ക്കും വിഗ്‌നേശ് ശിവനും കോവിഡ് ബാധിച്ചുവെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഇരുവരും ചെന്നൈ എഗ്മോറില്‍ ഐസോലേഷനില്‍ ആണെന്നും ചില തമിഴ് പത്രങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഇത് വ്യാജവാര്‍ത്തയാണെന്നാണ് ഇരുവരോടും അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

‘കാതു വാക്കുല രണ്ടു കാതല്‍’ എന്ന പുതിയ ചിത്രത്തിന്റെ തിരക്കഥയുടെ പണിപ്പുരയിലാണ് വിഗ്‌നേശ് ശിവന്‍.

ചെന്നൈയില്‍ കോവിഡ് വ്യാപനം ശക്തിയേറുകയാണ്. ചെന്നൈയിലെ രണ്ട് ഹോട്ട്സ്പോട്ടുകളായ കോടമ്പാക്കം, വത്സരവാക്കം എന്നീ സ്ഥലങ്ങളിലാണ് തമിഴ് സിനിമാതാരങ്ങള്‍ ഏറെയും താമസിക്കുന്നത്. ഇതിനു പിന്നാലെയാണ് ചില തമിഴ് സംവിധായകര്‍ക്കും താരങ്ങള്‍ക്കും കൊറോണ വൈറസ് ബാധിച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയത്.

സംസ്ഥാനത്ത് ഇതുവരെ 56,845 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതില്‍ 24,822 എണ്ണം സജീവ കേസുകളാണ്. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ജീവന്‍ പൊലിഞ്ഞത് 704 പേര്‍ക്കാണ്.രാജ്യത്ത് കോവിഡ് രൂക്ഷമായ സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്ര കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്ത് തമിഴ്നാടാണ്.

Top