അമ്മയെ നേരിൽ കാണാൻ നയൻ‌താരയും വിഗ്നേഷും കേരളത്തിൽ

കൊച്ചി: വിവാഹശേഷം ആദ്യമായി താരദമ്പതികളായ നയൻതാരയും വി​ഗ്നേഷ് ശിവനും കേരളത്തിലെത്തി. നയൻതാരയുടെ അമ്മയ്ക്ക് വിവാ​ഹത്തിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. അതിനാൽ അമ്മയെ കണ്ട് അനുഗ്രഹം വാങ്ങാനാണ് ഇവർ കേരളത്തിലെത്തിയത്.

കൊച്ചി വിമാനത്താവളത്തിൽ ഉച്ചയ്ക്ക് 12 മണിയോടെ ഇരുവരും എത്തിയത്. നെടുമ്പാശ്ശേരിയില്‍ നിന്ന് തിരുവല്ലയിലേക്ക് പോയി. ഇരുവരും മാധ്യമങ്ങളെ കാണുകയോ സംസാരിക്കുകയോ ചെയ്തില്ല. ഏതാനും ദിവസം ദമ്പതികൾ കേരളത്തിലുണ്ടാവുമെന്നാണ് വിവരം. ഇക്കഴിഞ്ഞ ഒമ്പതാം തീയതിയാണ് മഹാബലിപുരത്തുവെച്ച് വി​ഗ്നേഷ് ശിവനും നയൻതാരയും വിവാഹിതരായത്.

Top