നയൻതാരയും അശ്വിൻ ശരവണനും ഒന്നിക്കുന്ന ‘കണക്റ്റ് ; ടീസർ റീലീസ് തിയ്യതി പുറത്ത്

സൂപ്പർ ഹിറ്റായ ‘മായ’ എന്ന ചിത്രത്തിന് ശേഷം നയൻതാരയും അശ്വിൻ ശരവണനും ഒന്നിക്കുന്ന ‘കണക്റ്റ്’ എന്ന ചിത്രം ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. സംവിധാനത്തോടൊപ്പം അശ്വിൻ ശരവണൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ‘കണക്റ്റ്’ എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസിനെ കുറിച്ചുള്ളതാണ് പുതിയ വാര്‍ത്ത. ടീസറിന്റെ റീലീസ് തിയ്യതി പുറത്തുവിട്ടിരിക്കുകാണ് അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ ടീസര്‍ നവംബർ 18നാണ് പുറത്തുവിടുക.

നയൻതാര നായികയായി എത്തിയ ‘മായ’യിലൂടെയാണ് അശ്വിൻ ശരവണൻ സംവിധായകനാകുന്നത്. തപ്‍സിയെ നായികയാക്കിയിട്ടുള്ള ചിത്രമായ ‘ഗെയിം ഓവറും’ അശ്വിൻ ശരവണിന്റേതായി എത്തി. നിരൂപകപ്രശംസയും പ്രേക്ഷകപ്രീതിയും നേടിയ ചിത്രങ്ങളായി മായ’യും ‘ഗെയിം ഓവറും’ മാറി. അശ്വിൻ ശരവണിന്റെ പുതിയ ചിത്രത്തില്‍ നയൻതാരയ്‍ക്ക് ഒപ്പം അനുപം ഖേര്‍, സത്യരാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. വിഘ്‍നേശ് ശിവന്റേയും നയൻതാരയുടെയും നിര്‍മാണ കമ്പനിയായ റൗഡി പിക്ചേഴ്‍സാണ് ‘കണക്റ്റ്’ നിര്‍മിക്കുന്നത്.

Top