നയന്‍താര ചിത്രം കൊലമാവ് കോകിലയുടെ ടീസര്‍ പുറത്തിറങ്ങി

,Nayanthara

യന്‍താര നായികയാവുന്ന പുതിയ ചിത്രം ‘കൊലമാവ് കോകില’യുടെ ടീസര്‍ പുറത്തിറങ്ങി. നയന്‍താരയെ കൂടാതെ ശരണ്യ പൊന്‍വണ്ണന്‍, യോഗി ബാബു, ജാക്വലീന്‍ എന്നിരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശിവ കാര്‍ത്തികേയനാണ് ചിത്രത്തില്‍ ഒരു ഗാനത്തിന് രചന നിര്‍വഹിച്ചിരിക്കുന്നത്.

ചിത്രം സംവിധാനം ചെയ്യുന്നത് നെല്‍സണ്‍ ദിലിപ് കുമാര്‍ ആണ്. ഇത്തവണ ആക്ഷന്‍ ചിത്രവുമായാണ് പ്രേക്ഷകരെ രസിപ്പിക്കാന്‍ നയന്‍താര എത്തുന്നത്. ചിത്രം നിര്‍മിക്കുന്നത് ലൈക പ്രൊഡക്ഷന്‍സാണ്. ആക്ഷനും ഹൊററിനും പ്രധാന്യം നല്‍കികൊണ്ടാണ് ചിത്രം ഒരുക്കുന്നത്. ആഗസ്റ്റില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

Top