ഇന്ത്യന്‍ – 2വില്‍ കമലിന്റെ നായികയായി നയന്‍താര എത്തുമോ ?

nayan kamal

മല്‍ഹാസനെ കേന്ദ്രകഥാപാത്രമാക്കി ശങ്കര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇന്ത്യന്‍. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗവും എത്തുകയാണ്. ശങ്കര്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ത്യന്‍ 2വില്‍ കമലിന്റെ നായികയായി ആരെത്തുമെന്നാണ് ഇപ്പോഴത്തെ ചോദ്യം.

ചിത്രത്തില്‍ തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താര കമലിന്റെ നായികയായി എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. കമലിനൊപ്പം ആദ്യമായാണ് നയന്‍താര എത്തുന്നത്.

200 കോടിക്ക് മുകളില്‍ ബഡ്ജറ്റുളള ഒരു ചിത്രമായിരിക്കും ഇന്ത്യന്‍ 2 എന്നാണ് അറിയുന്നത്. എഎര്‍ റഹ്മാന്‍ തന്നെയായിരിക്കും ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുക. കൂടാതെ സാബു സിറിള്‍, പീറ്റര്‍ ഹെയ്ന്‍, രവിവര്‍മ്മന്‍ തുടങ്ങിയ ടെക്‌നീഷ്യന്‍മാരും ഇന്ത്യന്‍ 2 പ്രോജക്ടിന്റെ ഭാഗമായി എത്തുമെന്നാണ് അറിയുന്നത്.

Top